കള്ള കടപ്പുറം
ഗള്‍ഫില്‍ നിന്നും വന്ന അന്നുതന്നെ കൂട്ടുകാരെനെയും കൂട്ടി കടപ്പുറത്തേക്ക്നടന്നു. ആര് കാണാതെ ഒരു സിഗരറ്റ് വലിക്കുകയും കൂട്ടുകാരനില്‍ നിന്ന് നാട്ടു വിശേഷങ്ങള്‍ അറിയുകയും ചെയ്യാമല്ലോ..?
ഞായരാഴ്ച ആയതിനാല്‍ നല്ല തിരക്ക് ഉണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ ആള്‍കാര്‍ തീരെ ഉണ്ടായിരുന്നില്ല.അങ്ങിങ്ങായി ബൈക്കില്‍ വന്ന കുറച്ചുപേര്‍ അസ്തമയ സൂര്യനെ നോക്കിനില്‍ക്കുന്നു.എതോ അവിദഗദ ചിത്രകാരന്‍ ചുവന്ന നിറം കൊണ്ട് വരച്ച ചിത്രം പോലെ തോന്നിച്ചു പടിഞ്ഞാറേ മാനം
പക്ഷെ കുന്നിനു താഴെ പടികളിറങ്ങി കടപ്പുരത്തെക്ക് നോക്കിയപ്പോള്‍ ദൂരെ അഴീക്കല്‍ ഭാഗം ആള്‍കാരെ കൊണ്ട് നിരഞ്ഞിരിക്കുന്നതായി കണ്ടു. കൂട്ടുകാരനോട് ചോതിച്ചപ്പോള്‍ പറഞ്ഞു. ചാല്‍ ബീച്ചാണതു.......വാഹ് എന്തൊരു മാറ്റം . അഞ്ച് പത്തു വര്‍ഷം മുന്‍പ് വരെ എന്തായിരുന്നു ആ സ്ഥലം. എല്ലാ വര്‍ഷവും പുലിയിറങ്ങിയിരുന്ന കാട്, ഇപ്പോള്‍ മനോഹരമ്മായ ബീച്ച് ആയിരിക്കുന്നു .
മീന്കുന്നിനു കിട്ടേണ്ട ആ സൗഭാഗ്യം കിട്ടിയിരിക്കുന്നത് ചാല്‍ ബീചിനാണ് ഒരു പാട് കാലം മീന്‍കുന്ന് ബീച്ച് കണ്ണൂര്‍ ടൂറി സം ഭൂപടതില്‍
ഉണ്ടായിരുന്നു..ഇപ്പോള്‍ ആ പേരും പോയിരിക്കുന്നു........ഒരു മാറ്റവുമില്ലാതെ മീന്കുന്നും. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മീന്‍കുന്ന് ഗവ:ഹൈ സ്കൂള്‍ +two ആയി upgrade ചെയ്തപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു മീന്‍കുന്ന് പുരോഗതി പ്രാപിച്ചുവെന്നു......എവിടെ ..? പഴയതിനേക്കാള്‍ മോശമായിരിക്കുന്നു, ഞങ്ങള്‍ സ്കൂളുംപ്പാറ എന്ന് വിളിക്കുന്ന മീന്‍കുന്ന് ബസ് സ്റ്റോപ്പ് . പണ്ടുണ്ടായിരുന്ന വായനശാല പോളിച്ചിട്ടാ ണ സ്കൂളിന്റെ ഗേറ്റ് പണിതിരിക്കുന്നത്.......ച്ചുടുകാട്ടിലെ പകുതി കരിഞ്ഞ ശരീരം പോലെ , ഞങ്ങളെയൊക്കെ വായനയുടെ അത്ഭുതലോകത്തേക്ക് പിടിച്ചു കയറ്റിയ ആ സരസ്വതീ ക്ഷേത്രം ആരോരുമില്ലാതെ അനാഥമായിക്കിടക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ