എങ്കിലും എന്റെ ഗഫൂര്‍ക്കാ
മസ്കെറ്റില്‍ എത്തിയതിന്റെ പിറ്റേന്ന് തന്നെ എന്റെ പഴയ കൂട്ടുകാരന്‍ ഗഫൂര്‍ക്കയെ വിളിച്ചു കാണാന്‍ വരുന്ന കാര്യം പറഞ്ഞു.
' ഞാനിപ്പോള്‍ കുറച്ചു ദൂരെയാ സാരമില്ല വന്നോളൂ'
എവിടെയാ സ്ഥലം
റൂവിയില്‍ നിന്നും ' വാദി അതാത്' വന്നു അവിടെ നിന്ന് അമറാത് റോഡിലൂടെ കുറച്ചു വന്നാല്‍ സിയാ എന്ന സ്ഥലത്തേക്ക് ടാക്സി കിട്ടും
ഓ കെ
ഏകദേശം അര മണിക്കൂര്‍ കൊണ്ട് വാദി അത്താത്ത് എത്തി അവിടന്നു കുറെ ടാക്സികള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്നും അങ്ങോട്ടേക്ക് പോകുന്നില്ല അവസാനം ഒരു ഒമാനി ടാക്സി ഡ്രൈവര്‍ പറഞ്ഞു സിയാ എന്നാ സ്ഥലം കുറെ ഉള്ളിലാണ് , അങ്ങോട്ടുള്ള മെയിന്‍ റോഡില്‍ ഇറക്കിതരാം. ഞാന്‍ സമ്മതിച്ചു. സമയം ഉച്ചയ്ക്ക് രണ്ടു മണി വയറ്റില്‍ വിശപ്പ് രാമായണം പാടാന്‍ ആരംഭിച്ച കഴിഞ്ഞിരുന്ന്‍. നല്ല വെയിലും . ഏകദേശം അര മണിക്കൂര്‍ ഓട്ടത്തിനു ശേഷം എന്നെ ഒരു റൗണ്ട് അബൌട്ടിനു അടുത്തിരക്കി , ഇവിടെ നിന്നാല്‍ സിയാ ധാഹളില്‍ പോകുന്ന വണ്ടി കിട്ടുമെന്ന് പറഞ്ഞു, പുറത്ത് ഇറങ്ങിപ്പോള്‍ ചുട്ടു പൊള്ളുന്ന വെയില്‍. ഒരു കാക്കക്കാലിന്റെ തണല്‍ പോലുമില്ല
ഗഫൂര്‍ക്കനെ വിളിക്കാന്‍ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഒമാന്‍ടെല്ലിന് റേഞ്ച് ഇല്ലാത്ത സ്ഥലം ഒമാനിലോ..????
പോകുന്ന വണ്ടിക്കൊക്കെ കൈ കാട്ടി അവസാനം ഒരു സ്കൂള്‍ ബസ് കിട്ടി അഞ്ഞൂറു ബൈസക്ക് അവിടെയെതിച്ചു തരാമെന്നു പറഞ്ഞ വണ്ടിയില്‍ കയറി.
ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം വിട്ടു സീറ്റിലേക്ക് ചാഞ്ഞപ്പോള്‍ പിറകില്‍ നിന്നോരലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടി അതൊരു സ്പെഷ്യല്‍ സ്ക്കൂള്‍ ബസ് ആയിരുന്നു ബുദ്ധി വളര്‍ച്ചയില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിലെക്ക് കൊണ്ട് പോകുന്ന ബസ്.
ഒരു ചെറിയ പെണ്‍കുട്ടി അടുത്തിരിക്കുന്ന കുട്ടിയെ നോക്കി അലറിയതാ. .ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്നെയും നോക്കി
ഒരിരയെ കിട്ടിയ സന്തോഷമോ അതോ ദൈന്യതയോ ..... പാവം...
ഡ്രൈവര്‍ ഇതെല്ലാം എത്ര കേട്ടതാ എന്ന മട്ടില്‍ 120-140 ല്‍ വണ്ടിയിടിക്കുകയാ . ഇടയ്ക്കിടെ മുഖത്തെ കൂളിംഗ്ഗ്ലാസ് മൂക്കിന്റെ തുമ്പിലേക്ക് ഇറക്കി മൊബൈല്‍ നോക്കി കളിക്കുന്നുണ്ട്
ഏകദേശം അര മണിക്കൂര്‍ കൊണ്ട് അവിടെ എത്തി . യാത്രയുടെ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല ആ സ്ഥലം കണ്ടപ്പോള്‍ അത്രയ്ക്ക് മനോഹരമായ സ്ഥലം....... എങ്കിലും അറിയാതെ പറഞ്ഞു പോയി.............
എങ്കിലും എന്റെ ഗഫൂര്‍ക്കാ!!!!!!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ